ss

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനും അടിയന്തര സഹായത്തിനുമായി തലസ്ഥാനത്തെ ഒഫ് റോഡ് വാഹനപ്രേമികളുടെ കൂട്ടായ്മയായ ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ് അംഗങ്ങൾ തങ്ങളുടെ വാഹനങ്ങളുമായി സജ്ജമായി. സേവനത്തിന് സന്നദ്ധരാണെന്ന വിവരം ഭരണകൂടത്തെയും പൊലീസ് അധികൃതരെയും അറിയിച്ചു. ഓഖി, പ്രളയഘട്ടങ്ങളും ഇക്കൂട്ടർ രംഗത്തെത്തിയിരുന്നു. ഇത്തവണ ഇരുപതിലധികം വാഹനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പർ : രമേഷ് ബി.പി - 9895570810 അനുശങ്കർ - 9745057769.