
മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാൻ ഒഡിഷ എഫ്.സിയെ ഒരു ഗോളിന് തോൽപ്പിച്ചു ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ നായകൻ റോയ് കൃഷണയാണ് വിജയഗോൾ നേടിയത്. എ.ടി.കെ ബഗാന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഒൻപത് പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് ബഗാൻ. ചെന്നൈയിൻ ഇന്ന് ബെംഗളുരുവിനെ നേരിടും.