
മുള്ളൻ ചക്ക, ലക്ഷ്മണപഴം എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന മുള്ളൻ ചക്കയുടെ ഗുണങ്ങൾ അറിയാം. നാരുകളുടെയും വിറ്റാമിൻ സി, ബി വൺ, ബി റ്റൂ, ബി ത്രീ, ബി ഫൈവ്, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ പോഷകങ്ങളുടേയും കലവറയാണ് മുള്ളാത്ത. ഇല, ഫലം, വേര്, തൊലി, വിത്ത് എന്നിവയാണ് ഔഷധയോഗ്യ ഭാഗങ്ങൾ. രോഗപ്രതിരോധ ശേഷിക്ക് ഉത്തമമാണ്.
നല്ല ഉറക്കം ഉറപ്പാക്കാനും മാനസിക പിരിമുറുക്കങ്ങളും സമ്മർദ്ദവും കുറച്ച് ഉന്മേഷം നൽകാനും ഈ ഫലത്തിനാകും. രക്തശുദ്ധിയ്ക്കും അതിസാരത്തിനും ഔഷധമാണ് . ദഹനക്കുറവ്, വിളർച്ച, മൈഗ്രേൻ, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി മുള്ളാത്ത ഉപയോഗിക്കാം. മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം അർബുദ രോഗത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.