
കേരളത്തിൽ ഉൾപ്പെടെ ഏറെ ആരാധകരുള്ള നടനാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. സ്റ്റെെലിഷ് സ്റ്റാർ പങ്കുവച്ച ഒരു ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കറുപ്പിനുള്ളിൽ വെള്ള ഡിസെെനോടു കൂടിയ വസ്‌ത്രം ധരിച്ചാണ് ചിത്രത്തിൽ അല്ലു അർജുൻ ഉള്ളത്. അത് മാത്രമല്ല ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ പ്രത്യേകതയാണ് ചിത്രത്തിനെ കൂടുതൽ ആകർഷകമാക്കുന്നത്.
തെലുങ്ക് നടൻ വിജയ് ദേവേരകൊണ്ട 2020 ഫെബ്രുവരിയിൽ ‘റൗഡി വെയർ' എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് ആരംഭിച്ചിരുന്നു. തന്റെ ബ്രാൻഡ് പ്രൊഡക്റ്റ് വിജയ് ദേവേരകൊണ്ട അല്ലുവിന് സമ്മാനിച്ചിരുന്നു. ഈ വസ്‌ത്രമണിഞ്ഞ് അല്ലു അർജുൻ പങ്കുവച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. അല്ലു അർജുന്റെ ട്വീറ്റ് വിജയ് ദേവേരകൊണ്ടയും പങ്കുവച്ചിട്ടുണ്ട്. "അണ്ണൻ പൊളിയല്ലെ" എന്ന ക്യാപ്‌ഷൻ നൽകിയാണ് വിജയ് ചിത്രം പങ്കുവച്ചത്. പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ചിത്രം ഇരുവരുടെയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
 
Stunning annoo 🔥🤍 https://t.co/WCd0girKma
— Vijay Deverakonda (@TheDeverakonda) December 3, 2020
I want to thank my brother @TheDeverakonda and the @therowdyclub team for sending me this cool pair . It’s super comfy . Thank you for the lovely gesture my brother . Shine on ! pic.twitter.com/aBSmra9QXM
— Allu Arjun (@alluarjun) December 3, 2020