temple

മുംബയ്: സംസ്കാര പൂർണമായ വസ്ത്രം ധരിച്ചുമാത്രമേ ക്ഷേത്ര ദർശനത്തിന് എത്താവൂ എന്ന മഹാരാഷ്ട്രയിലെ ഷിർദിയി സായിബാബ സൻസ്ഥാൻ അധികൃതരുടെ നിർദ്ദേശത്തെ പിന്തുണച്ച് ഭക്തർ. അടുത്തിടെയാണ് ക്ഷേത്ര ട്രസ്റ്റ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരതത്തിന്റെ സംസ്കാരം അനുസരിച്ചുളള വസ്ത്രം മാത്രമേ ധരിക്കാവൂ എന്ന് നിർദ്ദേശമുണ്ടെങ്കിലും ഏതൊക്കെ വസ്ത്രങ്ങൾ ധരിക്കണമെന്ന അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ചില ആളുകൾ ആക്ഷേപകരമായ തരത്തിലുളള വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തുന്നു എന്ന് ചില ഭക്തരുടെയും നാട്ടുകാരുടെയും പരാതിയെത്തുടർന്നാണ് അധികൃതർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. വസ്ത്രധാരണത്തെക്കുറിച്ച് അഭ്യർത്ഥന നടത്തുക മാത്രമാണ് ചെയ്തതെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്. ഒരു ദിവസം പതിനായിരത്തിലേറെ ഭക്താണ് ക്ഷേത്രദർശനത്തിനെത്തുന്നത്.

എന്നാൽ , ക്ഷേത്ര അധികൃതരുടെ തീരുമാനത്തിനെതിരെ ചില ആക്ടിവിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്.