
മുസ്ലീം മതത്തിൽപ്പെട്ട ഒരു വ്യക്തിയെ എന്തിനാണ് വിവാഹം ചെയ്തതെന്ന ആരാധകന്റെ കമന്റിന് കിടിലൻ മറുപടി നൽകി നടി പ്രിയാമണി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെയായിരുന്നു ആരാധകൻ ചോദ്യവുമായെത്തിയത്.
കമന്റ് ശ്രദ്ധപ്പെട്ടയുടൻ പ്രിയാമണി മറുപടി നൽകുകയായിരുന്നു. 'രക്ത ചരിത്ര എന്ന സിനിമ കണ്ടത് മുതൽ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമായിരുന്നു. എന്തിനാണ് മുസ്ലീം മതത്തിൽ പെട്ട ഒരാളെ വിവാഹം ചെയ്തത്?' എന്നായിരുന്നു കമന്റ്. താൻ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെയാണ് എന്നാണ് ചോദ്യത്തിന് നടി നൽകിയിരിക്കുന്ന മറുപടി.
നടിയുടെ മറുപടിയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തി.ഇങ്ങനെയുള്ള ചോദ്യങ്ങളുമായെത്തുന്നവർക്ക് തക്കമറുപടി നൽകണമെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. 2017ലായിരുന്നു ഇവന്റ് ഓർഗനൈസറായ മുസ്തഫയും പ്രിയാമണിയും വിവാഹിതരായത്.
