
ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അർച്ചന 31 നോട്ടൗട്ട് ഇന്ന് പാലക്കാട് ആരംഭിക്കും. നവാഗതനായ അഖിൽ അനിൽകുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 30 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിട്ടുള്ളത്. എെശ്വര്യ ഇന്ന് ലൊക്കേഷനിൽ ജോയിൻ ചെയ്യും. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അഖിൽ- അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേവിക പ്ളസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങൾ അഖിൽ അനിൽകുമാർ സംവിധാനം ചെയ്തിട്ടുണ്ട്. നായിക പ്രാധാന്യമുള്ള എെശ്വര്യലക്ഷ്മിയുടെ ആദ്യ ചിത്രമാണിത്. തന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ എെശ്വര്യ റിലീസ് ചെയ്തിരുന്നു.അതേസമയം ടൊവിനോ തോമസിന്റെ നായികയായി എെശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന മനുഅശോകന്റെ കാണാക്കാണൈ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.