swapna-suresh

കൊച്ചി: സ്വപ്‌നയുടെ ഐ ടി വകുപ്പിലെ നിയമനത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കേസെടുക്കും. ലൈഫ് മിഷൻ കേസിൽ പ്രതികളുടെ വാട്സ‌ാപ്പ് സന്ദേശമടക്കം വിജിലൻസിന് കൈമാറാൻ എൻ ഐ എ കോടതി നിർദേശിച്ചു. ഒരാഴ്‌ചക്കുളളിൽ സിഡാക്കിൽ നിന്ന് ഇവ വിജിലൻസിന് ലഭിക്കും. ശിവശങ്കർ, സ്വപ്‌ന ഉൾപ്പടെയുളളവരുടെ ഫോൺ രേഖകളും വിജിലൻസ് പരിശോധിക്കും.