farmers-protest

ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന സമരം ഒമ്പത് ദിവസം പിന്നിടുന്നു. കേന്ദ്ര സർക്കാരും തമ്മിൽ നാളെ വീണ്ടും ചർച്ച നടത്തും. ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ തങ്ങുകയാണ്. ഇത് അതിർത്തി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

Delhi: Food being prepared at Singhu border (Delhi-Haryana) where farmers are protesting against the new farm laws.

“It took seven months for the government to listen to our concerns regarding the laws and to see flaws in it,” says a farmer. pic.twitter.com/wTQpaqGd0o

— ANI (@ANI) December 4, 2020

'നിയമങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്കകൾ ശ്രദ്ധിക്കുന്നതിനും, അതിൽ കുറവുകൾ കാണുന്നതിനും സർക്കാർ ഏഴു മാസമെടുത്തു,' ഒരു കർഷകൻ പറഞ്ഞു. അതേസമയം ഡൽഹി ആരോഗ്യമന്ത്രി ഡൽഹി- ഹരിയാന അതിർത്തി സന്ദർശിച്ചിരുന്നു.കൂടാതെ അധികൃതർ കർഷകർക്ക് മരുന്നുകൾ നൽകി.

Delhi: Members of Civilian Welfare Charitable Trust distributed medicines to protesting farmers stationed at Singhu border (Delhi-Haryana border), earlier today.

"In case of emergency, these medicines can be used by our farmer brothers," says a member of the trust. pic.twitter.com/Q6MjxCidIU

— ANI (@ANI) December 4, 2020

കർഷകരുടെ സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരും കർഷക നേതാക്കളും നടത്തിയ ഇന്നലത്തെ ചർച്ച പരാജയപ്പെട്ടിരുന്നു.താങ്ങുവില ഉറപ്പാക്കാൻ ഭേദഗതി ഉൾപ്പെടെയുള്ള കൂടുതൽ വിട്ടുവീഴ്ചകൾക്ക് കേന്ദ്രം തയാറായെങ്കിലും സമരം പിൻവലിക്കാൻ കർഷകനേതാക്കൾ വിസമ്മതിച്ചു. നിയമം പൂർണമായും പിൻവലിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.

ഇന്നലെ ഉച്ചയ്ക്ക് 12ന് വിജ്ഞാൻ ഭവനിൽ ആരംഭിച്ച ചർച്ച ഏഴ് മണിക്കൂറിലേറെ നീണ്ടു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിനെ കൂടാതെ റെയിൽവേമന്ത്രി പിയുഷ് ഗോയൽ, വാണിജ്യ വ്യവസായ സഹമന്ത്രിയും പഞ്ചാബിൽ നിന്നുള്ള എം.പിയുമായ സോം പ്രകാശ് എന്നിവരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയിൽ നിന്നുള്ള 40 നേതാക്കളും പങ്കെടുത്തു.