police

കാസർകോട്: എ.ആർ ക്യാമ്പിലെ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തറിച്ചെ പൊലീസുകാർക്ക് പരിക്കേ‌റ്റു, കാസർകോട് എ.ആർ ക്യാമ്പിലാണ് സംഭവം. സിവിൽ പൊലീസ് ഓഫീസർമാരായ സുധാകരൻ,പവിത്രൻ എന്നിവർക്കാണ് പരിക്കേ‌റ്റത്. ഇതിൽ സുധാകരന് തലയിലേ‌റ്റ പരിക്ക് ഗുരുതരമാണ്. ഇരുവരും കോഴിക്കോടുള‌ള സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി കൊണ്ടുപോയി.