ന്യൂഡൽഹി: ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവച്ചു. കൂടുതൽ സമയം വേണമെന്ന സി ബി ഐയുടെ ആവശ്യത്തെ തുടർന്നാണ് കേസ് മാറ്രിയത്. കേസ് ജനുവരി ഏഴിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. അധികരേഖകൾ ഏഴിനകം സി ബി ഐക്ക് കൈമാറും.