
രണ്ടാം ഭാഗത്തിനല്ല
2020ലെ ഏറ്റവും വലിയ വിജയമായ അഞ്ചാം പാതിര ടീം വീണ്ടും ഒന്നിക്കുന്നു. മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അഞ്ചാം പാതിര നിർമിച്ചത് ആഷിഖ് ഉസ് മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ്. മറ്റൊരു ത്രില്ലർ ചിത്രവുമായി അഞ്ചാം പാതിര ടീം എത്തുന്നുവെന്ന് ആഷിഖ് ഉസ്മാൻ കുറിച്ചതിനുപിന്നാലെ വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബനും മിഥുൻ മാനുവൽ തോമസും രംഗത്തുവന്നു. ത്രില്ലർ ബോയ്സ് വീണ്ടും ഒന്നിക്കുകയാണ്. മറ്റൊരു ത്രില്ലിംഗ് അനുഭവത്തിന് ദൈവം സന്നദ്ധൻ എന്നാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. എന്നാൽ അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ലെന്നും മറ്റൊരു മികച്ച ത്രില്ലർ ചിത്രമാണ് ലക്ഷ്യമിടുന്നതെന്നും ആഷിഖ് ഉസ്മാൻ പറഞ്ഞു. കോവിഡ് സാഹചര്യം പൂർണമായും മാറിയശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കൂവെന്നും ആഷിഖ് ഉസ്മാൻ വ്യക്തമാക്കി.