
മലയാളി താരം പ്രിയാലാൽ നായികയായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം ഗുവ ഗോരിങ്ക ഡിസംബർ 17ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. പ്രിയാലാലിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. ബൊമ്മിഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം സത്യദേവാണ് നായകൻ . ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സുരേഷ് ഗോപിയുടെ മകളായി ജനകൻ എന്ന ചിത്രത്തിൽ അഭിനയിച്ചാണ് പ്രിയാ ലാൽ അഭിനയരംഗത്ത് എത്തുന്നത്.സുശീന്ദ്രന്റെ ' ജീനിയസി"ലൂടെയാണ് തമിഴ് പ്രവേശം.