
ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും, ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്നും മോദി അറിയിച്ചു.
കൊവിഡ് മുന്നണിപ്പോരാളികൾക്കാണ് ആദ്യം വാക്‌സിൻ നൽകുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന സർവകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
I appeal to leaders of all political parties to send your suggestions in writing. I assure you that they will be considered seriously: Prime Minister Narendra Modi#COVID19 https://t.co/D1WWapSxkm
— ANI (@ANI) December 4, 2020
വാക്സിൻ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എത്തിക്കാൻ അതി വിദഗ്ദ്ധരായ ആളുകൾ ഉണ്ടെന്നും, അവരുടെ കർമ്മ ശേഷി പരമാവധി പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.