
കാൻബറ: ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. ശ്രേയസ് അയ്യർക്ക് പകരമാണ് സഞ്ജുവിനെ ട്വന്റി 20 ടീമിൽ ഉൾപ്പെടുത്തിയത്. കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പർ. ഏകദിനത്തിൽ അരങ്ങേറിയ ഐ പി എൽ ട്വന്റി 20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിംഗ് തിരഞ്ഞെടുത്തു. മൂന്ന് പേസർമാരെയാണ് ഇന്ത്യ ഉൾപ്പെടുത്തിയത്. ജസ്‌പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. നടരാജനൊപ്പം ദീപക് ചാഹർ, മുഹമ്മദ് ഷമി എന്നിവരാണ് പേസർമാർ. രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സ്‌പിന്നർമാരായും ടീമിലെത്തി. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുളളത്. നേരത്തെ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.
ടീം ഇന്ത്യ: കെ എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചാഹർ, മുഹമ്മദ് ഷമി, ടി നടരാജൻ.