
കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതൽ ഇന്റർസിറ്റി ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാർശ ഇപ്പോൾ റയിൽവേ ബോഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം -കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്നത്. കൊച്ചുവേളി -മൈസൂരു, എറണാകുളം -ഓഖ. തിരുവനന്തപുരം-ഇൻഡോർ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, നഷ്ടത്തിലോടുന്ന ട്രെിനുകളുടെ കണക്കെടുപ്പും അധികൃതർ തുടരുകയാണ്. നേരത്തേ ഇത്തരം ട്രെയിനുകളുടെ കണക്കെടുക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിരുന്നു. കേരളത്തിലോടുന്ന ട്രെയിനുകളുടെ വരുമാനം മെച്ചപ്പെട്ടുവരുന്നുണ്ട്.കോച്ചുകളുടെ ക്ഷാമം രൂക്ഷമായതിനാൽ നഷ്ടത്തിലോടുന്ന ട്രെയിനുകൾ പിൻവലിച്ച് ആവശ്യമുളള റൂട്ടിൽ മാത്രം സർവീസ് നടത്താനാണ് നിർദ്ദേശം. അതേസമയം, മെമു ട്രെയിനുകൾ എക്സ്‌പ്രസുകളായി ഓടിക്കാനുളള ശുപാർശയും അധികൃതർ പരിഗണിക്കുന്നുണ്ട്.