indian-scientist

​ലണ്ട​ൻ: കേം​ബ്രിഡ്ജ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​​ന്​ ഇ​ന്ത്യ​ൻ ശാ​സ്​​ത്ര​ജ്ഞ​നും​ പ്ര​മു​ഖ മ​രു​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ സി​പ്ലയു​ടെ ചെ​യ​ർ​മാ​നു​മാ​യ യൂ​സു​ഫ്​ ഹ​മീ​ദിന്റെ പേ​ര്. 2050 വ​രെ​ വ​കു​പ്പ്​ ഹ​മീ​ദിന്റെ പേ​രി​ൽ അ​റി​യ​പ്പെ​ടും.

84കാ​ര​നാ​യ ഹ​മീ​ദ്​ ഇ​വി​ടെ ക്രൈ​സ്​​റ്റ്​ കോ​ള​ജി​ലാ​ണ്​ പ​ഠി​ച്ച​ത്. 66 വ​ർ​ഷ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അദ്ദേഹം അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​വ​രു​ന്നുണ്ട്. മി​ക​വു പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്​ അ​ദ്ദേ​ഹം സ്​​കോ​ള​ർ​ഷി​പ്പും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.