petrol

കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോളിന് ഇന്നലെ 20 പൈസയും ഡീസലിന് 24 പൈസയും കൂട്ടി. പെട്രോൾ വില ലിറ്ററിന് (തിരുവനന്തപുരം) 84.86 രൂപയിലായിരുന്നു ഇന്നലെ. ഡീസൽ വില 78.81 രൂപയും. നവംബർ 19 മുതൽ ഇത് 11-ാം തവണയാണ് വില കൂട്ടുന്നത്. ഇതിനകം പെട്രോളിന് 1.97 രൂപയും ഡീസലിന് 2.40 രൂപയും കൂട്ടി. രാജ്യാന്തര ക്രൂഡ് വില കൂടുന്നതാണ് കാരണം. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില നവംബർ ആദ്യം ബാരലിന് 37 ഡോളറായിരുന്നു. ഇന്നലെ വില 47 ഡോളറാണ്.