pak

ന്യൂയോർക്ക് : അന്താരാഷ്ട്ര വേദിയിൽ വീണ്ടും ഒറ്റപ്പെട്ട് പാകിസ്ഥാൻ. ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ അവതരിപ്പിച്ച നിർദ്ദേശത്തിന് പകുതിയിലധികം അംഗങ്ങളും വോട്ട് ചെയ്തില്ല. ആദ്യമായാണ് ഇത്രയും കൂടുതൽ പേർ പാകിസ്ഥാന് എതിരാകുന്നത്. 193 അംഗ ഐക്യരാഷ്ട്ര സഭയിൽ 100 ലേറെ അംഗങ്ങൾ പാകിസ്ഥാന്റെ പ്രമേയത്തെ പിന്തുണയ്ക്കാൻ വിസമ്മതിക്കുകയായിരുന്നു. പരസ്പര ബന്ധിതമായ മതപരവും സാംസ്കാരികപരവുമായ ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശമാണ് പാകിസ്ഥാൻ മുന്നോട്ട് വച്ചത്.

വോട്ട് ചെയ്യാത്ത രാജ്യങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളും ചെറിയ ദ്വീപ് രാഷ്‌ട്രങ്ങളുമാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ് വോട്ടിൽ നിന്നും വിട്ടുനിന്നത്. ഇസ്ലാമോഫോബിയയെ കുറിച്ച് അവബോധം വളർത്തുന്നതിനും മതവുമായി ബന്ധപ്പെട്ട വ്യക്തികൾ, മത ചിഹ്നങ്ങൾ തുടങ്ങിയവയെ അപകീർത്തിപ്പെടുത്തുന്നത് ചെറുക്കുന്നതിന്റെയും ഭാഗമായുള്ള നയതന്ത്ര നീക്കമായിരുന്നു പാകിസ്ഥാന്റെ പ്രമേയമെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.