marriage

നൂർസുൽത്താൻ: ദീർഘനാളത്തെ പ്രണയത്തിന് ശേഷം തന്റെ പ്രിയതമയെ വിവാഹം ചെയ്തിരിക്കുകയാണ് കസാക്കിസ്ഥാൻ ബോഡിബിൽഡറായ യൂറി തെലോച്ച്കോ. എന്നാൽ, മനുഷ്യസ്ത്രീയെ അല്ല മറിച്ച്, തന്റെ സിലിക്കോൺ സെക്സ് ഡോളായ മാർഗോയെയാണ് യൂറി വിവാഹം ചെയ്തിരിക്കുന്നത്.

മാർഗോയെ കണ്ടപ്പോൾ തന്നെ പ്രണയത്തിലാകുകയായിരുന്നുവെന്നും അവൾക്കായി പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കി നൽകുവാൻ വരെ പഠിച്ചുവെന്നും യൂറി പറഞ്ഞിരുന്നു. 2019ലാണ് യൂറി മാർഗോയെ സ്വന്തമാക്കുന്നത്. പിന്നീട് ഇയാൾ വിവാഹാഭ്യർത്ഥന നടത്തി. മാർച്ചിൽ വിവാഹം കഴിക്കാൻ പദ്ധതിയിട്ടെങ്കിലും കൊവിഡ് കാരണം ഇത് മാറ്റി വച്ചു. പിന്നീട്, ട്രാൻസ്ജെൻഡർ റാലിക്കിടെ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് വിവാഹം പിന്നെയും മാറ്റിവയ്ക്കേണ്ടി വന്നു. യൂറിയും പാവയും വളരെ പ്രശസ്തരാണ്. ഇരുവരും ഒന്നിച്ച് നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു.

നവംബറിലാണ് വിവാഹം നടന്നതെന്ന് യൂറി പറഞ്ഞെങ്കിലും, തീയതി വെളിപ്പെടുത്താൻ തയ്യാറായില്ല.

വിവാഹത്തിന് മുൻപ് മാർഗോയെ കൂടുതൽ സുന്ദരിയാക്കുന്നതിന് വേണ്ടി ചില പ്ലാസ്റ്റിക് സർജറികൾ നടത്തിയിരുന്നു. ഈ വിവാഹം തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നും അതിന് തനിക്ക് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും യൂറി തുറന്നു പറയുന്നു. മാർഗോയെ ഒരു മനുഷ്യസ്ത്രീയായാണ് കാണുന്നതെന്നും യൂറി പറഞ്ഞു.