delhi-highcourt

ന്യൂഡൽഹി: ചൈനീസ് ഇന്റലിജൻസിന് അതിർത്തിയിലെ ഇന്ത്യയുടെ സൈനിക തന്ത്രങ്ങളെക്കുറിച്ചും സേനാ വിന്യാസത്തെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറിയെന്ന കേസിൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനായ രാജീവ് ശർമയ്ക്ക് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും ആൾ ജാമ്യത്തിലുമാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായിട്ട് അറുപത് ദിവസത്തിന് ശേഷവും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. ഔദ്യോഗിക രഹസ്യ നിയമം (ഒഎസ്എ) പ്രകാരം കഴിഞ്ഞ
സെപ്തംബറിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.