
ന്യൂഡൽഹി: മൗലികാവകാശം പ്രതിപാദിക്കുന്ന ഭരണഘടനയിലെ
ആർട്ടിക്കിൾ 32, ഇന്ത്യൻ ഭരണഘടനയുടെ സുപ്രധാനവും
അടിസ്ഥാനവുമായ ഘടകമാണെന്ന് സുപ്രീംകോടതി. പൗരന്റെ
അവകാശങ്ങൾക്ക് ബലം നൽകുന്നതും നിയമസംവിധാനം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ആർട്ടിക്കിൾ 32എന്നും ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. ലോട്ടറികളിൽ ജി.എസ്.ടി ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം. എന്നാൽ അടുത്തിടെ ആർട്ടിക്കിൾ 32ുമായി ബന്ധപ്പെട്ട കേസുകൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അഭിപ്രായപ്പെട്ടിരുന്നു. ഹാഥ്‌രസിൽ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമർശം.