india

ആസ്ട്രേലിയക്കെതിരായ ഒന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം

കൺകഷൻ സബ് ആയി ഇറങ്ങിയ യൂസ്‌വേന്ദ്ര ചഹൽ മാൻ ഒഫ് ദമാച്ച്

സഞ്ജു സാംസണും തിളങ്ങി

കാ​ൻ​ബ​റ​:​ ​ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ​ ​ട്വ​ന്റി​-20​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​യ്ക്ക് 11​ ​റ​ൺ​സി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം.​ ​ആ​ദ്യം​ ​ബാ​റ്ര് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 161​ ​റ​ൺ​സ് ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​ക്ക് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 150​ ​റ​ൺ​സെ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​ക​ൺ​ക​ഷ​ൻ​ ​സ​ബ്ബാ​യി​ ​ഇ​റ​ങ്ങി​ ​നി​ർ​ണാ​യ​ക​ ​മൂ​ന്ന് ​വി​ക്കറ്റുക​ൾ​ ​സ്വ​ന്ത​മാ​ക്കി​യ​ ​യൂ​സ്‌​വേ​ന്ദ്ര​ ​ച​ഹ​ലാ​ണ് ​ക​ളി​യി​ലെ​ ​കേ​മ​ൻ.​
3​ ​വി​ക്ക​റ്റ് ​നേ​ടി​ ​രാ​ജ്യ​ത്തി​നാ​യു​ള്ള​ ​ട്വ​ന്റി​-20​ ​അ​ര​ങ്ങേ​റ്റ​വും​ ​ഗം​ഭീ​ര​മാ​ക്കി​യ​ ​ടി.​ന​ട​രാ​ജ​നും​ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ​ ​ബാ​റ്റ് ​കൊ​ണ്ട് ​മി​ന്ന​ലാ​ട്ടം​ ​ന​ട​ത്തി​യ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യും​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​ബാ​റ്റിം​ഗി​ലും​ ​ഫീ​ൽ​ഡിം​ഗി​ലും​ ​തി​ള​ങ്ങി​യ​ ​സ​ഞ്ജു​ ​സാം​സ​ണും​ ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ൽ​ ​നി​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ചു.​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​ 1​-0​ത്തി​ന് ​മു​ന്നി​ലെ​ത്തി.
ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​സീ​നി​യ​ർ​ ​ഓ​പ്പ​ണ​ർ​ ​ശി​ഖ​ർ​ ​ധ​വാ​ന്റെ​ ​(1​)​ ​വി​ക്ക​റ്റ് ​തു​ട​ക്ക​ത്തി​ലേ​ ​ന​ഷ്ട​മാ​യി.​ ​സ്റ്റാ​ർ​ക്ക് ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ക്രീ​സി​ലെ​ത്തി​യ​ ​നാ​യ​ക​ൻ​ ​കൊ​‌​ഹ്‌​ലി​ ​(9​)​ ​സ്വെ​പ്‌​സ​ണ് ​റി​ട്ടേ​ൺ​ ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി.​ ​പി​ന്നീ​ട് ​ക്രീ​സി​ലെ​ത്തി​യ​ ​സ​ഞ്ജു​ ​ത​ക​ർ​ത്ത​ടി​ച്ച് ​രാ​ഹു​ലി​നൊ​പ്പം​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​ ​പോ​യി.​ ​ന​ന്നാ​യി​ ​ക​ളി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്ന​ ​സ​ഞ്ജു​വി​നെ​ 12​-ാം​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​മോ​യി​സ​സ് ​ഹെ​ൻ​റി​ക്ക​സ് ​സ്വെ​പ്‌​സ​ണി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ 15​ ​പ​ന്തി​ൽ​ ​നി​ന്ന് 1​വീ​തം​ ​സി​ക്സും​ ​ഫോ​റു​മ​ട​ക്കം​ 23​ ​റ​ൺ​സു​മാ​യാ​ണ് ​സ​ഞ്ജു​ ​മ​ട​ങ്ങി​യ​ത്.​ ​പി​ന്നാ​ലെ​ ​മ​നീ​ഷ് ​പാ​ണ്ഡേ​യും​ ​(2​)​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​യു​ട​നേ​ ​(51​)​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​മ​ട​ങ്ങി.​ 40​ ​പ​ന്ത് ​നേ​രി​ട്ട് 5​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു​ ​രാ​ഹു​ലി​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ 92/5​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ത​ക​ർ​ച്ച​ ​മു​ന്നി​ൽ​ക്ക​ണ്ട​ ​ഇ​ന്ത്യ​യെ​ ​പി​ന്നീ​ടെ​ത്തി​യ​ ​ജ​ഡേ​ജ​ ​വെ​ടി​ക്കെ​ട്ട് ​ബാ​റ്റിം​ഗു​മാ​യി​ ​​ ​ഭേ​ദ​പ്പെ​ട്ട​ ​സ്കോ​റി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ 23​ ​പ​ന്തി​ൽ​ 5​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 44​ ​റ​ൺ​സു​മാ​യി​ ​ജ​ഡേ​ജ​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.
ഇ​ന്ത്യ​ ​ഉ​യ​ർ​ത്തി​യ​ ​വി​ജ​യ​ ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​യ്ക്ക് ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ആ​രോ​ൺ​ ​ഫി​ഞ്ചും​ ​(35​),​ ​ഷോ​ർ​ട്ടും​ ​(34​)​ ​മി​ക​ച്ച​ ​തു​ട​ക്ക​മാ​ണ് ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ ​ബാ​റ്രിം​ഗി​നി​ടെ​ ​പ​ന്ത് ​ത​ല​യി​ൽ​ ​കൊ​ണ്ട​ ​ജ​ഡേ​ജ​യ്ക്ക് ​പ​ക​ര​ക്കാ​ര​നാ​യി​ ​ക​ൺ​ക​ഷ​ൻ​ ​സ​ബ്‌​സ്‌​റ്റി​റ്റ്യൂട്ടാ​യി​റ​ങ്ങി​യ​ ​യൂ​സ്‌​വേ​ന്ദ്ര​ ​ച​ഹ​ലും​ ​അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​ന​ട​രാ​ജ​നും​ ​ത​ക​ർ​പ്പ​ൻ​ ​ബൗ​ളിം​ഗു​മാ​യി​ ​കം​ഗാ​രു​ക്ക​ളെ​ ​കു​ടു​ക്കു​ക​യാ​യി​രു​ന്നു.​ 4​ ​ഓ​വ​റി​ൽ​ 25​ ​റ​ൺ​സ് ​ന​ൽ​കി​ ​ച​ഹ​ലും​ 4​ ​ഓ​വ​റി​ൽ​ 30​ ​റ​ൺ​സ് ​ന​ൽ​കി​ ​ന​ട​രാ​ജനും ​ ​മൂ​ന്ന് ​വി​ക്കറ്റ് വീതം​ ​വീ​ഴ്ത്തി.​ ​ച​ഹ​ർ​ 1​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​ർ​ ​വി​ക്ക​റ്റൊ​ന്നും​ ​നേ​ടി​യി​ല്ലെ​ങ്കി​ലും​ 4​ ​ഓ​വ​റി​ൽ​ 16​ ​റ​ൺ​സ് ​മാ​ത്ര​മേ​ ​വി​ട്ടു​ ​കൊ​ടു​ത്തു​ള്ളൂ.​ 4​ ​ഓ​വ​റി​ൽ​ 46​ ​റ​ൺ​സ് ​വ​ഴ​ങ്ങി​യ​ ​ഷ​മി​ ​മാ​ത്ര​മേ​ ​ഇ​ന്ത്യ​ൻ​ ​ബൗ​ളിം​ഗ് ​നി​ര​യി​ൽ​ ​നി​രാ​ശ​പ്പെ​ടു​ത്തി​യു​ള്ളൂ.​ ​അ​പ​ക​ട​കാ​രി​യാ​യ​ ​സ്‌​മി​ത്തി​നെ​ ​പു​റ​ത്താ​ക്കാ​ൻ​ ​ഡീ​പ് ​മി​ഡ്‌​ ​വി​ക്ക​റ്റി​ൽ​ ​സ​ഞ്ജു​വെ​ടു​ത്ത​ ​വി​സ്മ​യ​ ​ക്യാ​ച്ച് ​നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​യി.