rajanikanth-

സൂപ്പർസ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമാണ് തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. രജനീകാന്തിന്റെ തീരുമാനത്തെ പിന്തുണച്ച് ബി.ജെ,​പിയും രംഗത്തെത്തിയിരുന്നു.. എന്നാൽ രജനിയുടെ രാഷ്ട്രീയപാര്‍ട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ചുള്ള തന്റെ നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി രഞ്ജിനി.

വ്യക്തിജീവിതത്തില്‍ രജനികാന്ത് നല്ല മനുഷ്യനാണ്, സ്‌ക്രീനില്‍ സൂപ്പര്‍ സ്റ്റാറുമാണ്. എന്നാൽ യാതൊരു രാഷ്ട്രീയപ്രവര്‍ത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് രഞ്ജിനി ചോദിക്കുന്നു.

ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്?. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, വരുന്നില്ല എന്നെല്ലാം എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങള്‍ വെറും കോമഡിയായി . തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത ഒരാള്‍ രാഷ്ടീയത്തില്‍ വരുന്നത് ബുദ്ധിമുട്ടാണ്." ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞു.

സിനിമയില്‍ കാണുന്ന രാഷ്ട്രീയമല്ല യഥാര്‍ത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. വെള്ളിത്തിരയ്ക്ക് അപ്പുറം വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എം.ജി.ആര്‍ കാലത്തെ രാഷ്ട്രീയമല്ല ഇന്നെന്നും രഞ്ജിനി പറഞ്ഞു.