
കേരളത്തിൽ അങ്ങിങ്ങായി കാണപ്പെടുന്ന ഫലവൃക്ഷമാണ് ഇലന്ത. കാഴ്ചയിൽ ആപ്പിളിനോട് സാദൃശ്യമുള്ള ഇവയുടെ പഴങ്ങൾ ചൈനീസ് ഡേറ്റ് എന്നും അറിയപ്പെടുന്നു. ഇവയുടെ ഗുണങ്ങൾ കേട്ടോളൂ. ചെറിയ ഇലന്തയും വലിയ ഇലന്തയും ഉപയോഗിക്കാറുണ്ട്. പട്ട, ഇല, കായ്, പഴങ്ങൾ എന്നിവയാണ് ഔഷധയോഗ്യ ഭാഗങ്ങൾ. ജീവകം സി, മറ്ര് ധാതുലവണങ്ങൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. പനിയുള്ളവർ വലിയ ഇലന്ത പഴം കഴിക്കുന്നത് എളുപ്പം രോഗം ഭേദമാകാൻ സഹായിക്കും. കെട്ടികിടക്കുന്ന കഫം ചുമച്ച് പുറത്തുകളയുവാൻ ഇലന്ത പഴം സഹായിക്കും. ഇലന്ത മരത്തിന്റെ തൊലി കൊണ്ടുണ്ടാക്കിയ കഷായം വൃണങ്ങൾ സുഖപ്പെടാൻ സഹായിക്കുന്നു. അർശസ്, രക്തശുദ്ധി അതിസാരം എന്നിവയ്ക് ചെറിയ ഇലന്ത ഉപയോഗിക്കാം. ചെറിയ ഇലന്തയുടെ തളിരില അരച്ച് പുരട്ടുന്നത് ത്വക്‌രോഗങ്ങൾ സുഖപ്പെടുത്തും.