pic

വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ നിറയുന്ന നടിയാണ് കങ്കണ റണാവത്ത്. ഇപ്പോൾ ഇതാ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് മുംബയ് ഹെെക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്‌മുഖ്. ട്വീറ്റുകളിലൂടെ കങ്കണ തുടർച്ചയായി വിദ്വേഷം പരത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അലി ഹർജി നൽകിയിരിക്കുന്നത്.

വിദ്വേഷം പരത്തുകയും അധിക്ഷേപം നിറഞ്ഞ ട്വീറ്റുകൾ കൊണ്ട് കങ്കണ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ‘ഷഹീൻബാഗ് ദാദി’യ്ക്കെതിരായ കങ്കണയുടെ ട്വീറ്റ് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ പങ്കെടുക്കുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിന് പിന്നാലെയാണ് അലി കാഷിഫ് ഖാന്‍ നടിക്കെതിരെ ഹർ‌‌ജി നൽകിയത്.