covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 6,67,996 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,61,94,938 ആയി ഉയർന്നു. 15,23,357 പേർ വൈറസ്ബാധ മൂലം മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അമ്പത്തിയേഴ് ലക്ഷം പിന്നിട്ടു. അമേരിക്ക,ഇന്ത്യ,ബ്രസീൽ,റഷ്യ,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.


രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ രണ്ട് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാൽപത്തിയേഴ് ലക്ഷം പിന്നിട്ടു.2,85,472 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എൺപത്തിയാറ് ലക്ഷം കടന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി. കഴിഞ്ഞദിവസം 36,594 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ആകെ മരണം 1,39,188 ആയി ഉയർന്നു. 90,16,289 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്.

ബ്രസീലിൽ അറുപത്തഞ്ച് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ 1,75,981 ആയി. അമ്പത്തിയേഴ് ലക്ഷം പേർ സുഖം പ്രാപിച്ചു. റഷ്യയിലും ഫ്രാൻസിലും വീണ്ടും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റഷ്യയിൽ ഇരുപത്തിനാല് ലക്ഷം പേർക്കും,ഫ്രാൻസിൽ ഇരുപത്തിരണ്ട് ലക്ഷം പേർക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.