burevi-cyclone

ചെന്നൈ:ബുറേവി ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ ഒമ്പത് മരണം. കടലൂരിൽ വീടുകൾ തകർന്ന് മൂന്ന് പേരും, ചെന്നൈയിൽ ഷോക്കേറ്റ് രണ്ടാളുമാണ് മരിച്ചത്.കാഞ്ചീപുരത്ത് നദിയിൽ വീണ് പെൺകുട്ടികൾ മരിച്ചു. കടലൂരിൽ അമ്പതിനായിരത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഉള്ളത്.ഇരുപതിനായിരത്തോളം വീടുകളിൽ വെള്ളം കയറി.വിവിധ ജില്ലകളിൽ മഴ കനത്ത നാശം വിതച്ചു.

Tamil Nadu: Severe waterlogging in various parts of Rameswaram following heavy rainfall in the region; visuals from Natarajapuram area#CycloneBurevi pic.twitter.com/rEHGF57vfN

— ANI (@ANI) December 5, 2020

ചെന്നൈ ഉൾപ്പടെ തമിഴ്‌നാട്ടിൽ പലയിടത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ബുറേവി ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാന്നാർ കടലിടുക്കിൽ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറായി ഒരേ സ്ഥലത്താണ് തുടരുന്നത്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 45 മുതൽ 55 കിമീ വരെയും ചില അവസരങ്ങളിൽ 65 കിമീ വരെയുമാണ്. ഇനിയുള്ള മണിക്കൂറിൽ കൂടുതൽ ദുർബലമായേക്കും.


കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയിലും, മലപ്പുറത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യബന്ധനത്തിന് നിരോധനം തുടരും.തെക്കൻ കേരളത്തിൽ മണിക്കൂറിൽ 30 മുതൽ 45 കിലോമീറ്റർ വരെ കാറ്റിന് സാദ്ധ്യതയുണ്ട്.