bineesh-kodiyeri

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ബംഗളൂരു സിറ്റി സെഷൻസ് കോടതി ഇന്ന് തുടർവാദം കേൾക്കും.ബിനീഷിന്റെ വാദം പൂർത്തിയായെങ്കിലും, എതിർവാദം സമർപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.


ഇഡിക്കുവേണ്ടി സോളിസിറ്റർ ജനറൽ ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകുമെന്നാണ് സൂചന.ബിനീഷിന്റെ വ്യക്തി സ്വാതന്ത്ര്യം മാനിക്കണമെന്നും, ജാമ്യം നൽകണമെന്നും കഴിഞ്ഞ ദിവസം അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

കേസിൽ എല്ലാ സാക്ഷികളുടെയും മൊഴിയെടുത്തതാണെന്നും, കേരളത്തിൽ വീടും സ്വത്തും ഉണ്ടെന്ന് ഇഡി തന്നെ കണ്ടെത്തിയതിനാൽ ബിനീഷ് രാജ്യം വിട്ടുപോകുമെന്ന വാദം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ബിനീഷിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും.