akshya-kumar

മുതിർന്ന നടിയും തന്റെ ഭാര്യാമാതാവുമായ ഡിംപിൾ കപാഡിയെക്കുറിച്ചുള്ള നടൻ അക്ഷയ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംവിധായകൻ ക്രിസ്റ്റഫർ നോളനിൽ നിന്ന ഡിംപിളിന് ലഭിച്ച അഭിനന്ദന കുറിപ്പിനെക്കുറിച്ചാണ് നടന്റെ പോസ്റ്റ്.

ഒരു മരുമകൻ എന്ന നിലയിൽ അഭിമാനകരമായ നിമിഷം. ക്രിസ്റ്റഫർ നോളൻ, ഡിംപിൾ കപാഡിയയ്ക്ക് ഹൃദയസ്പർ‌ശിയായ ഒരു കുറിപ്പ് നൽകി. ഞാൻ അവരുടെ സ്ഥാനത്ത് ആയിരുന്നെങ്കിൽ, എനിക്ക് ഇങ്ങനെ വിസ്മയിപ്പിക്കാൻ സാധിക്കുമായിരുന്നില്ലെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.

ക്രിസ്റ്റഫർ നോളന്റെയും ഡിംപിൾ കപാഡിയയുടെയും മനോഹരമായ ഒരു ചിത്രവും, കുറിപ്പും അക്ഷയ്കുമാർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ ടെനറ്റ് ഇന്നലെയാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്. ഹോളിവുഡ് സംവിധായകനായ ക്രിസ്റ്റഫര്‍ നോളന് ഇന്ത്യയില്‍ ആരാധകർ ഏറെയുണ്ടെങ്കിലും കൊവിഡ് സാഹചര്യത്തിൽ ചിത്രം എത്രകണ്ട് വിജയമാകുമെന്നതിൽ അണിയറ പ്രവർത്തകർക്ക് ആശങ്കയുണ്ടായിരുന്നു.