
ന്യൂഡൽഹി: കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കാനഡ വിളിച്ച വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ത്യ ബഹിഷ്‌കരിക്കും. കർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന പ്രതിഷേധത്തെക്കുറിച്ചുള്ള കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയാണ് യോഗം ബഹിഷ്‌കരിക്കാൻ കാരണം.
'ഷെഡ്യൂളിംഗ് പ്രശ്‌നങ്ങൾ' കാരണം ഡിസംബർ ഏഴിന് നടക്കാനിരിക്കുന്ന യോഗത്തിൽ എസ് ജയ്ശങ്കർ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം കനേഡിയൻ സർക്കാരിനെ അറിയിച്ചു. കനേഡിയൻ വിദേശകാര്യ മന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പ് ഷാംപെയ്‌ന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന വെർച്വൽ മീറ്റിൽ ജയ്ശങ്കർ പങ്കെടുത്തിരുന്നു.
Pleased to participate in the Group of Foreign Ministers Meeting to exchange experiences on COVID-related challenges. Thank FM @FP_Champagne of Canada for convening the meeting. pic.twitter.com/5KxSmsFbf3
— Dr. S. Jaishankar (@DrSJaishankar) November 3, 2020
കർഷക പ്രതിഷേധത്തിന് പിന്തുണയറിയിച്ച് ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.കർഷകരുടെ സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ വിദേശ രാജ്യത്തലവനും ട്രൂഡോയായിരുന്നു.
ട്രൂഡോ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധമറിയിക്കാൻ ഇന്ത്യ കനേഡിയൻ ഹൈക്കമ്മീഷ്ണറെ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചു. ഇതോടെയാണ് യോഗം ബഹിഷ്കരിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നാണ് സൂചന.