
ദുബായിലെ റാസൽ ഖൈമയിൽ ജനിച്ച് , യു.കെ യിലെ ലിവർപൂളിൽ പഠിച്ചു വളർന്ന പ്രവാസി മലയാളിയായ പ്രിയാലാലിന് നൃത്തവും അഭിനയവും ശ്വാസം പോലെയാണ്. സിനിമയോടുള്ള അഭിനിവേശത്താൽ കൊച്ചിയിൽ താമസമാക്കിയിരിക്കുന്ന പ്രിയ മലയാളം, തമിഴ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് തെലുങ്കിലേക്ക് എത്തിയത്. ചെറുപ്പം മുതലേ ഭരതനാട്യം, മോഹിനിയാട്ടം, പാശ്ചാത്യ നൃത്തം എന്നിവ അഭ്യസിച്ചു പ്രാവീണ്യം സിദ്ധിച്ച പ്രിയ രണ്ടു വർഷം 'ലിവർപൂൾ കലാതിലക' മായിരുന്നു. ഒരു കുടുംബ സുഹൃത്ത് മുഖേന ' ജനകൻ ' എന്ന സിനിമയിലൂടെയായിരുന്നു ആദ്യ ചുവടു വയ്പ്പ്. അതിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷമായിരുന്നു. തമിഴിൽ പ്രശസ്‌ത സംവിധായകൻ സുശീന്ദ്രന്റെ ' ജീനിയസ് ' എന്ന സിനിമയിൽ നായികയായി . മലയാളത്തിൽ ശരത്ചന്ദ്രൻ വയനാട് സംവിധാനം ചെയുന്ന 'മയിൽ' എന്ന സിനിമയിൽ അഭിനയിച്ചു വരുന്നു . തെലുങ്കിൽ രാംഗോപാൽ വർമ്മയുടെ സഹസംവിധായകൻ മോഹൻ ബൊമ്മിഡി സംവിധാനം ചെയ്‌ത 'ഗുവ ഗോരിങ്ക' (Love Birds)യിൽ നായികയായാണ് തുടക്കം. തെലുങ്കു യുവതാരം സത്യദേവാണ് ചിത്രത്തിൽ പ്രിയയുടെ നായകൻ. ഡിസംബർ 17ന് ആമസോൺ പ്രൈമിലൂടെ 'ചിത്രം റിലീസാവുകയാണ്. പ്രണയ കഥയെ അവലംബമാക്കിയുള്ള ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.പി.ആർ.ഒ: സി.കെ.അജയ് കുമാർ.
"തമിഴ് ,തെലുങ്കു സിനിമയിൽ നിന്നും ഒട്ടനവധി ഓഫറുകൾ വരുന്നുണ്ടെങ്കിലും എണ്ണത്തിൽ കുറച്ചു സിനിമകൾ ചെയ്‌താലും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന നല്ല കഥയും ,കഥാപാത്രങ്ങളും തിരഞ്ഞെടുത്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത് "
- പ്രിയാ ലാൽ