benny-behanan

കൊച്ചി: ചാലക്കുടി എം.പി ബെന്നി ബഹനാന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാഴ‌്ചത്തെ പൊതുപരിപാടികൾ റദ്ദാക്കി. കഴിഞ്ഞ ദിവസം രോഗ ലക്ഷണം പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബെന്നി ബഹനാന് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അഭ്യർത്ഥിച്ചു.

ബെന്നി ബഹനാന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം താഴെ:

കഴിഞ്ഞ ദിവസങ്ങളിൽ ചില രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ എന്റെ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആളുകൾ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് അറിയിക്കുന്നു..
സ്വന്തം
ബെന്നി ബഹനാൻ എം പി

കഴിഞ്ഞ ദിവസങ്ങളിൽ ചില രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ എന്റെ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്....

Posted by Benny Behanan on Friday, 4 December 2020

async defer crossorigin="anonymous" src="https://connect.facebook.net/en_GB/sdk.js#xfbml=1&version=v9.0" nonce="bseRPZ1g">

സ്വന്തം ബെന്നി ബഹനാൻ എം.പി