burger

അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ ഒരാൾക്ക് ബർഗർ തിന്നണമെന്ന് ആഗ്രഹം തോന്നുന്നു എന്നാൽ, ഇതിനായി 450 കിലോമീറ്റർ ഹെലിക്കോപ്ടറിൽ പറന്നാലോ. തമാശയായി തോന്നാമെങ്കിലും സംഭവം സത്യമാണ്. റഷ്യയിലെ കോടീശ്വരനായ മുപ്പത്തിമൂന്നുകാരൻ വിക്ടർ മാർട്ടിനോവിൻ ആണ് മക്ഡൊണാൾഡ് ബർഗർ കഴിക്കാനായി 450 കിലോ മീറ്റർ പറന്നത്.

തന്റെ കാമുകിയുമൊത്ത് അവധിക്കാലം ചെലവഴിക്കുന്നതിനിടയ്ക്കാണ് വിക്ടറിന് ഇങ്ങനെ ഒരാഗ്രഹം തോന്നിയത്. ക്രിമേയയുടെയും ഉക്രയിന്റെയും അതിർത്തിയിലുള്ള അലുസ്ത എന്ന സ്ഥലത്താണ് ഇവർ അവധിക്കാലത്തിനായി എത്തിയത്. എന്നാൽ, ഈ സ്ഥലത്തെ ഭക്ഷണം വിക്ടറിന് അത്ര ഇഷ്ടമായില്ല. അതോടെ ഹെലികോപ്ടർ ബുക്ക് ചെയ്ത് 450 കിലോമീറ്റർ അകലെയുള്ള മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റിലെത്തി ഭക്ഷണം വാങ്ങുകയായിരുന്നു. ബർഗറും ഫ്രൈസും മിൽക്ക് ഷേക്കുമാണ് ഇയാൾ വാങ്ങിയത്. നാലായിരം രൂപയുടെ ഭക്ഷണം വാങ്ങാൻ ചെലവാക്കിയത് രണ്ട്ലക്ഷത്തോളം രൂപ. ഹെലികോപ്ടർ വാടകയിനത്തിൽ മാത്രമാണ് ഈ ചെലവ്. ഹെലികോപ്ടറുകൾ നിർമ്മിച്ചു വിൽക്കുന്ന കമ്പനിയുടെ സി.ഇ.ഒയാണ് വിക്ടർ മാർട്ടിനോവ്.