
ശൈത്യ കാലമായതോടെ കിഴക്കൻ ലഡാക്കിൽ നിന്ന് ചൈനീസ് സേന പിന്മാറുന്നതായി സൂചന. പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയാണ് ചൈനീസ് അതിർത്തിയിലെ തണുപ്പ്. ഇന്ത്യ-ചൈന സേനകൾ നേർക്ക് നേർ വരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ ചൈനീസ് പട്ടാളത്തിന്റെ സാന്നിദ്ധ്യം കാണുന്നില്ലെന്നാണ് സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്