pravaig-luxury-ev

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിഭാഗത്തിലേക്ക് പ്രവൈഗ് ഡൈനാമിക്സ്.പുതിയ എക്സ്റ്റന്‍ഷന്‍ എക്‌സ്‌ക്ലൂസീവ് മോഡലായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ഉപഭോക്താവിന് ആവശ്യമെങ്കില്‍ ഡ്രൈവര്‍ സേവനങ്ങളും കമ്പനി നല്‍കും. അതിനാല്‍ തന്നെ വാഹനത്തിന്റെ വില വിവരങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എയറോഡൈനാമിക്‌സില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കുറഞ്ഞ ശൈലിയിലുള്ള രൂപകല്‍പ്പനയാണ് പ്രവൈഗ് എക്സ്റ്റന്‍ഷന്‍ സെഡാന്‍ മുമ്പോട്ടുവെക്കുന്നത്.


പുതിയ എക്സ്റ്റന്‍ഷന്‍ എക്‌സ്‌ക്ലൂസീവ് ലീസ് മോഡലായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ഉപഭോക്താവിന് ആവശ്യമെങ്കില്‍ ഡ്രൈവര്‍ സേവനങ്ങളും കമ്പനി നല്‍കും. അതിനാല്‍ തന്നെ വാഹനത്തിന്റെ വില വിവരങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എയറോഡൈനാമിക്‌സില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കുറഞ്ഞ ശൈലിയിലുള്ള രൂപകല്‍പ്പനയാണ് പ്രവൈഗ് എക്സ്റ്റന്‍ഷന്‍ സെഡാന്‍ മുമ്പോട്ടുവെക്കുന്നത്.

pravaig-luxury-ev

പ്രവൈഗ് എക്സ്റ്റന്‍ഷന്‍ ഇലക്ട്രിക് സെഡാന് 96 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കുണ്ട്. ഇത് പരമാവധി 150 കിലോവാട്ട് പവര്‍ അല്ലെങ്കില്‍ 200 bhp കരുത്തും 504 കിലോമീറ്റര്‍ മൈലേജും മണിക്കൂറില്‍ പരമാവധി 196 കിലോമീറ്റര്‍ വേഗതയുമാണ് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത 5.4 സെക്കന്‍ഡിനുള്ളില്‍ നേടാനും 30 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാനും പ്രവൈഗ് എക്സ്റ്റന്‍ഷന് കഴിയും. അതോടൊപ്പം കാര്‍ 5 സ്റ്റാര്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്നവെന്നാണ് ബ്രാന്‍ഡിന്റെ അവകാശവാദം.

പ്രവൈഗ് ഡൈനാമിക്‌സ് പ്രതിവര്‍ഷം 250 യൂണിറ്റ് വില്‍പ്പനയാണ് കണക്കാക്കപ്പെടുന്നത്. തുടക്കത്തില്‍ ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ പുതിയ ഇവി വില്‍പ്പനയ്ക്ക് എത്തുക. തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ മുംബയ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കും. ഹ്യുണ്ടായി കോന, എംജി eZS, ടാറ്റ നെക്സോണ്‍ തുടങ്ങിയ മോഡലുകള്‍ക്ക് ശക്തനായ എതിരാളിയായിരിക്കും പുതിയ എക്സ്റ്റന്‍ഷന്‍ ഇലക്ട്രിക് സെഡാന്‍.

pravaig-luxury-ev

പ്രവൈഗ് ഇലക്ട്രിക് കാറിന് മിനിമലിസ്റ്റിക് സൈഡ് പ്രൊഫൈല്‍, ബ്ലാക്ക് ഔട്ട് അലോയ് വീലുകള്‍, ടെയില്‍ ലാമ്പുകള്‍ക്ക് നടുവില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു 'പ്രവൈഗ്' ലോഗോ എന്നിവയും ഉണ്ടാകും. 4,820 മില്ലീമീറ്റര്‍ നീളവും 1,934 മില്ലീമീറ്റര്‍ വീതിയും 1,448 മില്ലീമീറ്റര്‍ ഉയരവും 3,038 മില്ലീമീറ്റര്‍ നീളമുള്ള വീല്‍ബേസുമാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്.


വോള്‍വോ XC90 എക്സലന്‍സ് ലോഞ്ചില്‍ കാണുന്ന അതേ രീതിയിലുള്ള ഇന്റീരിയര്‍ ക്രമീകരണമാണ് ഇലക്ട്രിക് സെഡാനില്‍ ഉണ്ടാവുക. ഇത് യാത്രക്കാര്‍ക്ക് മികച്ച ലെഗ് റൂമായിരിക്കും വാഗ്ദാനം ചെയ്യുക. 165 ഡിഗ്രിയില്‍ ഇടത് റിയര്‍ പാസഞ്ചര്‍ സീറ്റ് ചായ്ക്കാനും സാധിക്കും എന്നതും ശ്രദ്ധേയമാണ്. നന്നായി രൂപകല്‍പ്പന ചെയ്ത ഇന്റീരിയറുകള്‍ക്ക് പുറമെ ആര്‍ക്കിടെക്റ്റുകളുമായും ഫാഷന്‍, ഇന്റീരിയര്‍ ഡിസൈന്‍ പ്രൊഫഷണലുകളുമായും ബന്ധം പുലര്‍ത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഡിസൈനുകള്‍ സംയോജിപ്പിക്കാനും ബെസ്‌പോക്ക് ഇന്റീരിയര്‍ സജ്ജമാക്കാനും കഴിയും എന്നതും ശ്രദ്ധേയമാണ്.


ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജി പോലുള്ള സവിശേഷതകളും പ്രവൈഗ് ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന് ഇതുവരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ല. മാറ്റി സ്ഥാപിക്കാവുന്ന ബാറ്ററി പായ്ക്ക്, ഹെപ്പ എയര്‍ ഫില്‍ട്ടറുകള്‍, എട്ട് എയര്‍ ബാഗുകള്‍. റീ-ജനറേറ്റീവ് ബ്രേക്കിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവയും വാഹനത്തിന്റെ സവിശേഷതകളില്‍ ഇടംപിടിക്കും.