rubber-duck-revolution

ബാങ്കോക്ക്: തായ്‌ലൻഡിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്ക് ഒരു പരിചയാവുകയാണ് കാറ്റൂതി വീർപ്പിക്കുന്ന റബർ താറാവ്. നവംബറിൽ പാർലമെന്റിന് പുറത്ത് നടന്ന റാലിക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കിയുടെയും ടിയർഗ്യാസിന്റെയും പ്രയോഗത്തിൽ നിന്നും രക്ഷനേടാൻ പ്രക്ഷോഭകർ റബർ താറാവിന്റെ പിന്നിൽ ഒളിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോൾ, റബർ താറാവ് തായ്‌ലൻഡിലെമ്പാടും പ്രശസ്തമായിരിക്കുകയാണ്.

ഞങ്ങളെ സഹായിക്കേണ്ട പൊലീസ് ടിയർഗ്യാസും ജലപീരങ്കിയും ഉപയോഗിച്ച് തുരത്താനാണ് ശ്രമിച്ചത്. പൊലീസിനെതിരെ ചെറുത്ത് നിൽക്കാൻ ഈ താറാവ് ഞങ്ങളെ സഹായിക്കുന്നുണ്ട് - പ്രക്ഷോഭത്തിൽ പങ്കെടുത്ത സാം പറഞ്ഞു.

സമാധാനത്തോടെ പ്രതിഷേധിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരു അക്രമവും നടത്താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ അക്രമം സൃഷ്ടിക്കാതെ ചെറുത്ത് നിൽക്കാൻ ഞങ്ങളെ താറാവ് സഹായിക്കുന്നുണ്ടെന്നാണ് പ്രക്ഷോഭകർ പറയുന്നത്.