fuel-price

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിച്ചു. കഴിഞ്ഞ 16 ദിവസത്തിനിടെ പതിമൂന്നാം തവണയാണ് പെട്രോളിനും ഡീസലിനും വില വർദ്ധിക്കുന്നത്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വർദ്ധിച്ചു. 15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയുമാണ് കൂടിയത്.

കേരളത്തിൽ ഇന്ന് പെട്രോൾ വില 83.66 രൂപയും ഡീസലിന് 77.69 രൂപയുമാണ്. വെളളിയാഴ്ച പെട്രോളിന് 20 പൈസയും ഡീസലിന് 23 പൈസയും വർദ്ധിച്ചിരുന്നു. സെപ്‌തംബർ 22 മുതൽ പെട്രോളിനും ഒക്ടോബർ രണ്ടുമുതൽ ഡീസലിനും വില വർദ്ധിപ്പിച്ചിരുന്നില്ല. ബീഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം നവംബർ ഇരുപതിനാണ് എണ്ണക്കമ്പനികൾ പ്രതിദിന വിലപുതുക്കൽ പുനരാരംഭിച്ചത്.