തിരുവനന്തപുരം:ജില്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ റിബലായി മത്സരിക്കുന്നവരും റിബൽ സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രവർത്തിക്കുന്നവരുമായ 16 പേരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിള വാർഡിൽ പയറ്റുവിള ശശി, പള്ളിച്ചൽ പഞ്ചായത്തിലെ കേളേശ്വരം വാർഡിൽ പെരിങ്ങമ്മല സുരേഷ്, അയണിമൂട് വാർഡിൽ ഗീത, അതിയന്നൂർ പഞ്ചായത്തിലെ കമുകിൻകോട് വാർഡിൽ വി.എം.ഷിജി, വർക്കല നഗരസഭ കണ്വാശ്രമം വാർഡിൽ സുലജാമണി, അപ്പുക്കുട്ടൻ, മംഗലപുരം പഞ്ചായത്തിലെ ഠൗൺ വാർഡിൽ മണിയൻ, ബിന്ദു സദാനന്ദൻ, ബാബു, മുരുക്കുംപുഴ വാർഡിൽ കെ.പി.ലൈല, കോഴിമട വാർഡിൽ ബിജുപോൾ, ചെറുന്നിയൂർ പഞ്ചായത്തിലെ വാർഡ് 5ൽ എസ് സുധ, 6ാം വാർഡിൽ ജോയി, 13ാം വാർഡിൽ ചെറുന്നിയൂർ സജീവൻ, കാട്ടാക്കട പഞ്ചായത്തിലെ കിള്ളി ബ്ലോക്ക് ഡിവിഷനിൽ മുൻ പഞ്ചായത്തംഗം രമണി, പനയംകോട് വാർഡിൽ അഗസ്റ്റിൻ എന്നിവരെയാണ് പുറത്താക്കിയത്.