farmers-protest

ന്യൂഡല്‍ഹി: 500 ലിറ്റര്‍ വെള്ളം, 200 ലിറ്റര്‍ പാല്, 50 കിലോ പഞ്ചസാര അതിനൊപ്പം 60 കിലോ തേയില 100 ലിറ്ററിന്റെ ഒരു പാത്രത്തില്‍ ചായ അരിച്ചെടുക്കുന്നു. നവംബര്‍ 26 മുതല്‍ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഒരു ദിവസത്തെ ചായക്കുള്ള ചെലവാണ് ഇത്. പ്രഭാത ഭക്ഷണത്തിന് ഉരുളക്കിഴങ്ങ് കറിയും ചായയും ഉച്ചതിരിഞ്ഞ് കുറച്ച് ജിലേബി, ചോല റൈസ്, ആലൂ ഗോപി, ഖീര്‍ എന്നിവയാണ് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും കഴിക്കുക.

ദില്ലി-എന്‍.സി.ആര്‍ - ഗാസിപൂര്‍ അതിര്‍ത്തി, സിങ്കു അതിര്‍ത്തി, തിക്രി എന്നിവിടങ്ങളിലാണ് മൂന്ന് പ്രധാന പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇവിടങ്ങളിലായി നിരവധി ലങ്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അരിയും പച്ചക്കറികളും മറ്റും ചാക്കുകളില്‍ നിറച്ച് സൂക്ഷിച്ചിരിക്കുന്നു പാലും മറ്റും വലിയ വീപ്പകളിലായി ഇവിടെ എത്തിച്ചിരിക്കുകയാണ്. തിക്രി അതിര്‍ത്തിയില്‍ പുലര്‍ച്ചെ നാല് മണിക്ക് ആറ് മധ്യവയസ്‌കര്‍ ചേര്‍ന്നാണ് ആറായിരത്തോളം വരുന്ന ആളുകള്‍ക്ക് ആഹാരം പാചകം ചെയ്ത് നല്‍കുന്നത്.

പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ ആദ്യത്തെ ചായ തയ്യാറാകും. പാചകത്തിലായി ദിവസേന പുതിയ പച്ചക്കറികള്‍ വാങ്ങും. അതിന് പുറമെ, ആളുകള്‍ സന്തോഷത്തോടെ നല്‍കുന്നത് സംഭാവനയായി സ്വീകരിക്കുകയും ചെയ്യും.''എല്ലാ ദിവസവും ഞങ്ങള്‍ ഉരുളക്കിഴങ്ങ് ഫ്രിറ്റര്‍, ഖീര്‍, ആലു-ഗോബി, ചോല്‍, അരി എന്നിവ തയ്യാറാക്കുന്നു. ബഹദൂര്‍ഗഡില്‍ നിന്ന് ഞങ്ങള്‍ക്ക് ഈ കൂറ്റന്‍ പാത്രങ്ങള്‍ ലഭിച്ചു, മൂന്ന് പാചകക്കാരെ നിയമിച്ചു. പ്രതിഷേധിക്കുന്ന മറ്റെല്ലാ കര്‍ഷകര്‍ക്കും ഇത് ഞങ്ങളുടെ സേവനമാണ്. ' റാം കേശ് സിംഗ് എന്ന കര്‍ഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അത്താഴത്തിനായി മാത്രം നൂറ് കിലോ ഉരളക്കിഴങ്ങും കോളിഫ്ലവറും തൊലികളഞ്ഞ മാറ്റിവയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ തങ്ങള്‍ക്ക് സ്‌നേഹത്തോടെ പലകാര്യങ്ങളും നല്‍കി അനുഗ്രഹിക്കുന്നുവെന്ന് മാന്‍ എന്ന കര്‍ഷകന്‍ പറഞ്ഞു. ഇന്ന് രാവിലെ ഒരാള്‍ തങ്ങള്‍ക്ക് കുടിക്കുന്നതിന് ആവശ്യമായ 100 കാന്‍ വെള്ളം നല്‍കി. തങ്ങള്‍ക്ക് 17 ട്രക്കുകളാണുള്ളത്, ചിലത് ചിലര്‍ സംഘടനകള്‍ നല്‍കുന്നതാണ്. അത് പാലും പച്ചക്കറികളും കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്നു. അദ്ദേഹം പറഞ്ഞു. വലിയ അടുക്കളയ്ക്ക് പുറമെ, ചെറിയ ചില അടുക്കളകള്‍ കൂടി പ്രവര്‍തത്തിക്കുന്നുണ്ട്. അവിടെ നൂറ് പേര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങളുമെല്ലാമാണ് തയ്യാറാക്കുന്നത്. ഇതിന് സമാനമായി തന്നെയാണ് മറ്റ് അതിര്‍ത്തികളിലും പ്രതിഷേധം നടക്കുന്നത്.