hareesh-peradi

ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച കർഷക പ്രക്ഷോഭത്തിന്‌ പിന്തുണയറിയിച്ച തമിഴ് നടൻ കാർത്തി ശിവകുമാറിനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. കാർത്തിയെ പോലുള്ള 'ആൺകുട്ടികളുമായി തിരശീല പങ്കിട്ടു എന്ന് പറയുന്ന'തിനെ താൻ ദേശീയ പുരസ്കാരത്തോടാണ് താരതമ്യം ചെയ്യുകയെന്നും ഇനിയുള്ള കാലം കാർത്തിയെ പോലുള്ള ധീരന്മാരെ കുറിച്ച് മാത്രം സംസാരിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞു. കാർത്തിയുടെ പ്രസ്താവനയെ കുറിച്ചുള്ള മാദ്ധ്യമ വാർത്തയും തന്റെ കുറിപ്പിനൊപ്പം ഹരീഷ് പങ്കുവച്ചിട്ടുണ്ട്. കർഷകർ നമുക്ക് ഭക്ഷണം നൽകുന്നവരാണെന്നും അവരെ ഒരിക്കലും നാം മറക്കാൻ പാടില്ലെന്നും കാർത്തി ഇന്നലെ പറഞ്ഞിരുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

'അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം ആൺകുട്ടികളോടൊപ്പം തിരശ്ശീല പങ്കിട്ടു എന്ന് പറയുന്നതാണ് എന്റെ ദേശീയ പുരസ്ക്കാരം...ഭീരുക്കളെപറ്റി പറഞ്ഞ് എന്റെയും നിങ്ങളുടെയും വിലപ്പെട്ട സമയം കളയുന്നില്ല..ഇനിയുള്ള കാലം നമുക്ക് കാർത്തിയെ പോലെയുള്ള ധീരൻമാരെ പറ്റി മാത്രം സംസാരിക്കാം.'