
കൊച്ചി: നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിലുള്ള 2017ലെ ഭേദഗതിക്കുമുമ്പ് നിർമ്മിച്ച കെട്ടിടം പൊളിക്കുന്നതിന് ബിൽഡിംഗ് പെർമിറ്റ് നൽകാൻ ആർ.ഡി.ഒയുടെ മുൻകൂർ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം അനുമതി വാങ്ങാത്തതും ഡേറ്റാബാങ്കിൽ ഉൾപ്പെടാത്തതുമായ നികത്തുഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിനും ഇതുബാധകമാണ്. നികത്തുഭൂമിയിലെ കെട്ടിടം പൊളിച്ചുനിർമ്മിക്കാൻ ബിൽഡിംഗ് പെർമിറ്റിനുവേണ്ടി കൊച്ചി കോർപറേഷനു നൽകിയ അപേക്ഷയിൽ നടപടി എടുത്തില്ലെന്നാരോപിച്ച് കടവന്ത്രയിലെ ഗ്ളോബൽ എഡ്യൂക്കേഷൻ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇതുപറഞ്ഞത്.