pic

കൊച്ചി: ഊരാളുങ്കൽ സഹകരണ സൊസൈറ്റിയുടെ ഇടപാടുകൾ അന്വേഷിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. സൊസൈറ്റിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷമായി നടന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഊരാളുങ്കലിന് കത്തു നൽകി.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി അഞ്ച് വർഷത്തിനിടെ ഏർപ്പെട്ട കരാറുകൾ സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നും ഇഡി കത്തിൽ ആവശ്യപ്പെട്ടു. നവംബർ 30 നാണ് ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം സൊസൈറ്റിക്ക് കത്ത് നൽകിയത്.

ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഊരാളുങ്കൽ സൊസൈറ്റിയുടെ ആസ്ഥാനത്ത് പരിശോധന നടത്തിയിരുന്നു.മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രെെവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാമ്പത്തിക ഇടപാട് ഉണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇഡി പരിശോധന നടത്തിയിരുന്നത്. രണ്ടര മണിക്കൂറോളമാണ് ഊരാളുങ്കൽ ആസ്ഥാനത്ത് ഇഡി സംഘം പരിശോധന നടത്തിയത്.