indian-army

ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലെന്ന ഖ്യാതി നേടിയ ഇന്ത്യയുടെ 'ബ്രഹ്മോസ്' വാങ്ങാൻ താൽപ്പര്യമറിയിച്ച് യു.എ.ഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾ. പ്രധാനമായും യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മിസൈൽ വാങ്ങാൻ താത്പ്പര്യപ്പെടുന്നത്.

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ കര, നാവിക, വ്യോമ സേനകൾക്കു വേണ്ടിയുള്ള വിവിധ പതിപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. റഷ്യൻ നിർമിത ഇന്ത്യൻ യുദ്ധവിമാനമായ സുഖോയ് 30 ശ്രേണിയിലുള്ള വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്.

ഇതിനു വേണ്ടി സുഖോയ് വിമാനങ്ങൾക്ക് മാറ്റങ്ങൾ വരുത്തിയിരുന്നു. അതേസമയം ബ്രഹ്മോസിനൊപ്പം ഇന്ത്യയുടെ ആകാശ് മിസൈലും വാങ്ങാൻ സൗദിക്ക് താത്പര്യമുണ്ടെന്നും വിവരമുണ്ട്. തീരദേശ പ്രതിരോധം ശക്തിപ്പെടുത്തുന്ന വേളയിൽ മിസൈൽ സ്വന്തമാക്കാൻ തങ്ങൾക്ക് താല്പര്യമുണ്ടെന്ന് നേരത്തേ തന്നെ രാജ്യം വ്യക്തമാക്കിയിരുന്നു.

നിലവിൽ തങ്ങളുടെ സൈനിക/പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ താത്പര്യം കാണിക്കുന്നത്. ഈ രാജ്യങ്ങളെ സംബന്ധിച്ച് ഇന്ത്യ തന്നെയാണ് മികച്ച പ്രതിരോധ പങ്കാളി.

ബഹിരാകാശം, സമുദ്ര സംരക്ഷണം, സംയുക്ത പ്രതിരോധ ഉൽപാദനവും കയറ്റുമതിയും, സുരക്ഷയും വ്യാപാര സഹകരണവും. കപ്പൽ നിർമ്മാണം, യുദ്ധോപകരണങ്ങൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത കവചിത വാഹനങ്ങൾ എന്നിങ്ങനെയുള്ള ഇന്ത്യയുടെ സാങ്കേതിക ശേഷിയിലാണ് യു.എ.ഇ പ്രതീക്ഷ വയ്ക്കുന്നത്.

ഇത് സംബന്ധിച്ച് കരസേനാ മേധാവി ജനറൽ എം എം നരവാനെ അടുത്തയാഴ്ച്ച സൗദിയും, യു.എ.ഇയും സന്ദർശിക്കും. സൈനിക/പ്രതിരോധ സഹായങ്ങൾ സംബന്ധിച്ച് ഈ രാജ്യങ്ങളിലെ സൈനിക തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും.