funeral-

പരേതന്റെ മൃതദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് മരണാനന്തരച്ചടങ്ങുകൾ നടത്തുന്നത്. എന്നാൽ സംസ്കാരച്ചടങ്ങുകളിൽ നിന്നും പരേതനെ വിലക്കുന്ന സംഭവം ഇതാദ്യമായി നടന്നിരിക്കുകയാണ്. ശവപ്പെട്ടിയിലല്ല എന്ന ഒറ്റക്കാരണത്താലാണ് ചെ ലൂയിസ് എന്ന യുവാവിന്റെ സംസ്കാരച്ചടങ്ങുകളിൽ അദ്ദേഹത്തിന്റെ തന്നെ മൃതദേഹത്തിന് വിലക്കേർപ്പെടുത്തിയത്.

ട്രിനിഡാഡ് ടൊബാഗോ സ്വദേശിയായ 29 കാരൻ ചെ ലൂയിസ് വെടിയേറ്റാണ് മരിച്ചത്. ചെയെയുടെ മൃതദേഹം എംബാം ചെയ്ത് കസേരയിരുത്തിയാണ് സംസ്കാരച്ചടങ്ങുകൾക്കെത്തിച്ചത്. പിങ്ക് ജാക്കറ്റും വെള്ള പാന്റുമായിരുന്നു ചെയെ ധരിപ്പിച്ചിരുന്നത്. വലിയ ഘോഷയാത്രയൊക്കെ നടത്തി മൃതദേഹം ഡീഗോ മാർട്ടിനിലുള്ള സെന്റ് ജോൺസ് ഇവാഞ്ചലിസ്റ്റ് ചർച്ചിൽ എത്തിച്ചു.

എന്നാൽ ശവപ്പെട്ടിയിൽ കിടത്താതെ കസേരയിൽ ഇരുത്തിക്കൊണ്ടുവന്നതിനാൽ ചെയുടെ മൃതദേഹത്തെ, ചെയുടെ സംസ്കാരച്ചടങ്ങുകൾക്കായി പള്ളിയ്ക്കുള്ളിലേക്ക് കയറ്റിയില്ല. ! ചെയുടെ സംസ്കാരച്ചടങ്ങുകൾ പള്ളിയ്ക്കുള്ളിൽ നടക്കുമ്പോൾ കസേര ഉൾപ്പെടെ ചെയുടെ മൃതദേഹം പള്ളിയ്ക്ക് പുറത്തിരിക്കുകയായിരുന്നു. ഇതിനിടെ പള്ളിയിലേക്കെത്തിയ ചിലരാകട്ടെ കസേരയിൽ ഇരിക്കുന്നത് മരിച്ച വ്യക്തിയാണെന്ന് അറിയാതെ മാസ്ക് ധരിച്ചിട്ടില്ലാത്ത ചെയെ നോക്കി ശകാരിക്കുകയും ചെയ്തു.

പള്ളിയ്ക്കുള്ളിൽ നടന്ന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗും ഉണ്ടായിരുന്നു. ചടങ്ങുകൾ വ്യത്യസ്തമാക്കാൻ വേണ്ടി ചെയുടെ മൃതദേഹത്തെ കസേരയിലിരുത്തിക്കൊണ്ടു വന്ന ഫ്യൂണറൽ സർവീസുകാർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.