
മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഏകപക്ഷീയമായ രണ്ട്  ഗോളുകൾക്ക് തോറ്റ് ഈസ്റ്റ് ബംഗാൾ.സീസണിലെ ഈസ്റ്റ് ബംഗാളിന്റെ മൂന്നാം തോൽവിയാണിത്. ഈസ്റ്റ് ബംഗാൾ താരം സുർച്ചന്ദ്ര സിംഗ് 33-ാം മിനിട്ടിൽ വഴങ്ങിയ സെൽഫ് ഗോളും അവസാന മിനിട്ടിൽ റൊച്ചാർസേല നേടിയ ഗോളുമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം നൽകിയത്.
ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എട്ടുപോയിന്റുമായി പട്ടികയിൽ രണ്ടാമതേക്ക് ഉയർന്നു.ഒൻപത് പോയിന്റുള്ള എ.ടി.കെ ബഗാനാണ് ഒന്നാംസ്ഥാനത്ത്. ഇതുവരെ അക്കൗണ്ട് തുറക്കാത്ത ഏകടീമായ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് തുടരുകയാണ്.