whatsapp

സന്ദേശങ്ങൾ പങ്കുവയ്ക്കാൻ നിരവധി ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയങ്കരം വാട്ട്സാപ്പ് മെസൻഞ്ചർ തന്നെയാണ്. 2021 ഫെബ്രുവരി എട്ടോടെ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് വാട്ട്സാപ്പെന്നാണ് പുറത്തു വരുന്ന സൂചനകൾ.

പുതിയ അപ്‌ഡേറ്റ് പ്രകാരം വാട്ട്സ്ആപ്പിന്റെ നിബന്ധനകള്‍ അംഗീകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ ആപ്പ്
ഉപയോഗിക്കാൻ സാധിക്കില്ല.ഇത്തരക്കാർക്ക് വാട്ട്സാപ്പ് ഡിലീറ്റ് ചെയ്യാവുന്നതാണെന്നാണ് വാട്ട്സാപ്പിന്റെ
നയം. ഇതിനായി പുതിയ അപ്‌ഡേറ്റിൽ ഗൈഡ് ലൈന്‍ അലര്‍ട്ടും വാട്ട്സാപ്പ് രൂപീകരിക്കും.2021 ഫെബ്രുവരി 8 മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിൽ വരുമെന്നാണ് വാട്ട്സാപ്പിന്റെ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ടിൽ പറയപ്പെടുന്നത്.