
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചരണ പരിപാടികളിൽ എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ടെന്നും എന്നാൽ ഇല്ലാത്തത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇടതുപക്ഷ ഭരണത്തിനെതിരായി ജനങ്ങൾ മുന്നോട്ടു വരുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് രംഗത്ത് കാണാൻ കഴിയുന്നതെന്നും അതിനാലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പുറത്തിറങ്ങാത്തതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന വിശ്വാസം മാർക്സിസ്റ്റ് പാർട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടായിരിക്കുന്നുവെന്നും
ചെന്നിത്തല പരിഹസിച്ചു.
പിണറായി വിജയനാണ് നായകനെന്ന് ഇന്നലെ സി.പി.എം സെക്രട്ടറിയേറ്റംഗത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞു. പക്ഷെ നായകൻ വീട് വിട്ട് പുറത്തിറങ്ങുന്നില്ല. അദ്ദേഹം ടെലിവിഷൻ വഴി അല്ലെങ്കിൽ വെർച്വൽ റാലി വഴി മാത്രം സംസാരിക്കുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അടക്കം യു.ഡി.എഫിന്റെ എല്ലാ നേതാക്കളും പൊതുയോഗങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
 
ഇടതുപക്ഷ ഭരണത്തിനെതിരായി ജനങ്ങൾ ആവേശകരമായി മുന്നോട്ടു വരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് രംഗത്ത് നമുക്ക് കാണാൻ കഴിയുന്നത്....
Posted by Ramesh Chennithala on Saturday, 5 December 2020