
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ വാട്‌സാപ്പിലൂടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസര്‍ക്കോട് ചെറുവത്തൂര്‍ പുതിയപുരയില്‍ മഹേഷ് കുമാറാണ് കൊയിലാണ്ടി പൊലിസിന്റെ പിടിയിലായത്.
പ്രതിയെ പിടികൂടുന്നില്ലെന്ന് ആരോപിച്ച് ബിന്ദു അമ്മിണി നേരത്തെ പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.