
ഗോദാവരി: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ ഇരുപത്തൊമ്പതുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് മുതനഗർ കാക്കിനട സ്വദേശിയായ പ്രഭുവാണ് അറസ്റ്റിലായത്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ നവംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അടുത്തുള്ള ശ്മശാനത്തിലെത്തിച്ച് പീഡനത്തിനിരയാക്കിയ ശേഷം അഞ്ചുവയസുകാരിയെ അവിടത്തെന്നെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.കുട്ടിയുടെ മുത്തശ്ശിയുടെ മൊബൈൽ ഫോണും പ്രതി മോഷ്ടിച്ചിരുന്നു.